വിജയകരമായ മൂന്നാം വാരത്തിലേക്ക് “മുറ” : ഇത് പ്രേക്ഷകർ നൽകിയ വിജയം !!

വിജയകരമായ മൂന്നാം വാരത്തിലേക്ക് “മുറ” : ഇത് പ്രേക്ഷകർ നൽകിയ വിജയം !!

ചെന്നൈ 21 നവംബർ 2024 ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി എന്നിവരോടൊപ്പം നൂറ്റി അൻപതില്പരം പുതുമുഖ താരങ്ങളെ അണിനിരത്തി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ മൂന്നാം വാരത്തിലേക്ക് കടക്കുന്നു. ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും കേരളത്തിനകത്തും പുറത്തുമുള്ള നിരൂപക പ്രശംസയും കരസ്ഥമാക്കിയ ചിത്രത്തിന് മൂന്നാം വാരത്തിലും ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് ഹൗസ് ഫുൾ ഷോകളാണ് ലഭിക്കുന്നത്. ഉപ്പും മുളകും പരമ്പരക്ക് രചന നിർവഹിക്കുന്ന സുരേഷ് ബാബു ആണ് മുറയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.