നിരൂപക പ്രശംസകൾ വാനോളം: പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുസ്തഫ സംവിധാനം ചെയ്ത മുറ തിയേറ്ററുകളികളിൽ !!

നിരൂപക പ്രശംസകൾ വാനോളം: പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുസ്തഫ സംവിധാനം ചെയ്ത മുറ തിയേറ്ററുകളികളിൽ !!

ചെന്നൈ 09 നവംബർ 2024 ഈ പിള്ളേര് പൊളിയാണ്” മുറ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും പറയുന്നത് സിനിമയിലെ ഈ ഡയലോഗ് തന്നെയാണ്.

കപ്പേള സംവിധാനം ചെയ്ത മുഹമ്മദ് മുസ്തഫ ഒരുക്കിയ മുറക്ക് ദേശീയ തലത്തിലുള്ള നിരൂപകർ പോലും ഗംഭീര അഭിപ്രായമാണ് നൽകുന്നത്.

പ്രമുഖ നിരൂപകരയ ശ്രീധർപിള്ളൈ, രമേശ് ബാല, ഹരിചരൺ, രാംചരൺ,ശ്രീദേവി തുടങ്ങി ദേശീയ പ്രാദേശിക മാധ്യമങ്ങളും മുറക്ക് ഗംഭീരമാക്കിയവർക്കു അഭിനന്ദനങ്ങൾ നൽകുന്നു.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനം ആണ് നടത്തിയത്.

സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി മുറയിൽ എത്തുന്നത്.

സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.