“മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി”  വിജയ് സേതുപതി !!

“മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി”  വിജയ് സേതുപതി !!

ചെന്നൈ 22 ജൂൺ 2024 തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യതയും ഹൗസ് ഫുൾ ഷോകളുമായി മുന്നേറുന്ന മഹാരാജാ ചിത്രത്തിന്റെ കേരളാ പ്രെസ്സ് മീറ്റ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇന്ന് നടന്നു.

മഹാരാജാക്ക്‌ കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിനു വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി.

നൂറു തിയേറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം നൂറ്റി എഴുപത്തി അഞ്ചിൽ പരം തിയേറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് മമ്‌താ മോഹൻദാസ് പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, പ്രൊഡ്യൂസർ സുധൻ സുന്ദരം, കേരളാ ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവർ പ്രെസ്സ് മീറ്റിൽ സംസാരിച്ചു.

അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥൻ നിർവ്വഹിക്കുന്നു.

ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി,

സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്.

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം.

സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.

എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് കേരളത്തിൽ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്. പി ആർ ഓ പ്രതീഷ് ശേഖർ.