മനുഷ്യന്റെ ആത്മാവിനെ അനശ്വരമാക്കുകയും ചെയ്യുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ്  മുംബൈ ഡയറീസ് 26/11 ന്റെ ഫസ്റ്റ് ലുക്ക്  ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി.

CHENNAI : 26 NOVEMBER 2020

നിഖില്‍ അദ്വാനിയുടെ സൃഷ്ടിയില്‍ എമ്മെ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച മുംബൈ ഡയറീസ് 26/11 അഭൂതപൂര്‍വമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴുള്ള മുന്‍നിര നായകന്മാരുടെ മനോഭാവത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.

കൊങ്കണ സെന്‍ ശര്‍മ, മോഹിത് റെയ്‌ന, ടീന ദേശായി, ശ്രേയ ധന്വന്തരി എന്നിവര്‍ അഭിനയിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ കഥകള്‍ വിവരിക്കുന്ന ഈ പരമ്പര 2021 മാര്‍ച്ചില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സമാരംഭിക്കും

ഏറ്റവും പുതിയ സിനിമകള്‍, ടിവി പരിപാടികള്‍, സ്റ്റാന്‍ഡ്അപ്പ് കോമഡി, ആമസോണ്‍ ഒറിജിനല്‍ സീരീസ്, ആമസോണ്‍ പ്രൈം മ്യൂസിക് വഴി പരസ്യമില്ലാതെ സൗജന്യ സംഗീതം, ഇന്ത്യയില്‍ ഏറ്റവുമധികം ഉത്പന്നങ്ങളുടെ സൗജന്യ അതിവേഗ ഡെലിവറി, മികച്ച ഡീലുകള്‍ പെട്ടെന്ന് സ്വന്തമാക്കാനുള്ള അവസരം, പ്രൈം റീഡിംഗ് വഴി പരിധിയില്ലാത്ത വായന എന്നിവയുടെ പരിധിയില്ലാത്ത സ്ട്രീമിംഗ് നല്‍കുന്ന ആമസോണ്‍ പ്രൈം അസാധാരണ മൂല്യമാണ് പ്രതിമാസം വെറും 129 രൂപയ്ക്ക് ലഭ്യമാക്കുന്നത്

മുംബൈ, നവംബര്‍ 26, 2020:  ഭയാനകമായ മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍ ആമസോണ്‍ പ്രൈം വീഡിയോ മുന്‍നിര നായകന്മാരുടെ ധീരതയെ അഭിവാദ്യം ചെയ്ത് ആമസോണ്‍ ഒറിജിനല്‍ സീരീസ് മുംബൈ ഡയറീസ് 26/11 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. നിഖില്‍ അദ്വാനിയുടെ സൃഷ്ടിയില്‍ എമ്മെ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച് കൊങ്കണ സെന്‍ ശര്‍മ്മ, മോഹിത് റെയ്‌ന, ടീന ദേശായി, ശ്രേയ ധന്വന്തരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെഡിക്കല്‍ ഡ്രാമ 2021 മാര്‍ച്ചില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കും 2008 നവംബര്‍ 26 ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മുംബൈ ഡയറീസ് 26/11 എന്ന പരമ്പര ഒരു ആശുപത്രിയില്‍ ചിത്രീകരിക്കുകയും നഗരത്തെ തകര്‍ത്ത ആക്രമണങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ കഥകള്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. മുംബൈ ഡയറീസ് 26/11 ആമസോണ്‍ പ്രൈമില്‍ 200 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും ഒരേസമയം പ്രദര്‍ശിപ്പിക്കും.

നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഭയാനകമായ രാത്രി ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ പതിഞ്ഞിട്ടുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു. മറ്റുള്ളവരെ രക്ഷിക്കാനായി ജീവന്‍ പണയപ്പെടുത്തിയ എല്ലാ മുന്‍നിര പ്രവര്‍ത്തകര്‍ക്കും രക്തസാക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മുംബൈ ഡയറീസ് 26/11 ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ഒരു അര്‍പ്പണമായി സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നു. മുംബൈയുടെ ആത്മാവിനുള്ള ആദരാഞ്ജലിയാണ് ഈ പ്രദര്‍ശനമെന്നും 26/11 ലെ പറയപ്പെടാത്ത കഥകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളായ നിഖില്‍ അദ്വാനിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. 

ആ വിനാശകരമായ സംഭവം നഗരത്തെ മുഴുവന്‍ നടുക്കിയ നിര്‍ഭാഗ്യകരമായ രാത്രിയില്‍ തങ്ങള്‍ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് മുംബൈക്കാര്‍ പലപ്പോഴും ചര്‍ച്ചചെയ്യാറുണ്ടെന്ന് നിഖില്‍ അദ്വാനി പറഞ്ഞു. സംഭവത്തെ കേന്ദ്രീകരിച്ച് നിരവധി പരിപാടികളും സിനിമകളും നടന്നിട്ടുണ്ടെങ്കിലും ആരും ഡോക്ടര്‍മാരുടെ പക്ഷം അന്വേഷിച്ചിട്ടില്ല. ഈ മെഡിക്കല്‍ ഡ്രാമയിലൂടെ, അഭൂതപൂര്‍വമായ അപകടത്തെ അഭിമുഖീകരിച്ച  മനുഷ്യന്റെ ആത്മാവിനെ വിജയിപ്പിക്കാനും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ആ ദിവസത്തെ സംരക്ഷിച്ച ധീരരായ ഡോക്ടര്‍മാരെ ആദരിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.. 

Link to the first look video: 

ആയിരക്കണക്കിന് ടിവി പരിപാടികളുടെയും ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള സിനിമകളുടെയും പ്രൈം വീഡിയോ കാറ്റലോഗിലേക്ക് ചേരുകയാണ് മുംബൈ ഡയറീസ് 26/11 . ഗുലാബോ സിതാബോ, ശകുന്തള ദേവി, പൊന്മകള്‍ വന്താല്‍, ഫ്രഞ്ച് ബിരിയാണി, ലോ, സൂഫിയും സുജാതയും, വി, സീ യു സൂണ്‍, സൂരരൈ പോട്രു, ഭീമ സേന നള മഹാരാജ തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളും ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ്, ബണ്ടിഷ് ബണ്ടിറ്റ്‌സ്, ദ ഫോര്‍ഗോട്ടണ്‍ ആര്‍മി ആസാദി കേലിയേ, പഠാല്‍ ലോക്, ഫോര്‍  മോര്‍ ഷോട്ട്‌സ് പ്ലീസ് സീസണ്‍ 1,2, ദ ഫാമിലി മാന്‍, മിര്‍സാപൂര്‍, സീസണ്‍ 1,2, ഇന്‍സൈഡ് എഡ്ജ് സീസണ്‍ 1, 2, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ ഇന്ത്യയില്‍ നിര്‍മ്മിച്ച ആമസോണ്‍ ഒറിജിനല്‍ സീരീസുകള്‍ എന്നിവയും പുരസ്‌കാരങ്ങള്‍ നേടിയ നിരൂപക പ്രശംസ നേടിയ ഗ്ലോബല്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകളായ ബോറാട്ട്: സബ്‌സക്വന്റ് മൂവിഫിലിം, ടോം ക്ലാന്‍സിയുടെ ജാക്ക് റയാന്‍, ദ ബോയ്‌സ്, ഹണ്ടേഴ്‌സ്, ഫ്‌ളിയാബാഗ്, ദ മാര്‍വെലസ് മിസ്. മെയ്‌സെല്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു.  ഇവ അധിക നിരക്ക് നല്‍കാതെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി ഭാഷകളില്‍ സേവനം ലഭ്യമാണ്. 

സ്മാര്‍ട്ട് ടിവികള്‍ക്കും മൊബൈല്‍ ഡിവൈസുകള്‍ക്കും, ഫയര്‍ ടിവി, ഫയര്‍ ടിവി സ്റ്റിക്ക്, ഫയര്‍ ടാബ്ലെറ്റ്‌സ്, ആപ്പിള്‍ ടിവി, നിരവധി ഗെയിമിംഗ് ഡിവൈസുകള്‍ എന്നിവയ്ക്കുള്ള പ്രൈം വീഡിയോ ആപ്പ് വഴി അംഗങ്ങള്‍ക്ക് ഏതുസമയത്തും എവിടെ നിന്നും മുംബൈ ഡയറീസ് 26/11  ആസ്വദിക്കാം. പ്രൈം അംഗങ്ങള്‍ക്ക്, പ്രൈം വീഡിയോ ആപ്പ് വഴി മൊബൈല്‍ ഡിവൈസ് വഴിയോ ടാബ്ലെറ്റുകള്‍ വഴിയോ എപ്പിസോഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി എവിടെ നിന്നും അധിക നിരക്ക് നല്‍കാതെ ആസ്വദിക്കാം.

പ്രൈം വീഡിയോ പ്രൈം അംഗത്വം വഴി അധിക നിരക്ക് നല്‍കാതെ പ്രതിവര്‍ഷം 999 രൂപയ്‌ക്കോ പ്രതിമാസം 129 രൂപയ്‌ക്കോ ഇന്ത്യയില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ എന്ന 

 www.amazon.in/prime വിലാസത്തില്‍ ലഭിക്കും. 30 ദിവസത്തെ സൗജന്യ ട്രയലിനും സബ്‌സ്‌ക്രൈബ് ചെയ്യാം.

ആമസോണ്‍ പ്രൈം വീഡിയോയെക്കുറിച്ച്

അവാര്‍ഡുകള്‍ നേടിയ ആമസോണ്‍ ഒറിജിനല്‍ സീരീസ്, ആയിരക്കണക്കിന് സിനിമകള്‍, ടിവി ഷോകള്‍ എന്നിവയുടെ ശേഖരവും കാണാനിഷ്ടപ്പെടുന്നതെന്തും ഒറ്റ സ്ഥലത്ത് ആസ്വദിക്കാന്‍ കഴിയുന്ന പ്രീമിയം സ്ട്രീമിംഗ് സേവനമാണ് പ്രൈം വീഡിയോ. കൂടുതല്‍ വിവരങ്ങള്‍ക്ക്PrimeVideo.comസന്ദര്‍ശിക്കുക

  • പ്രൈം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: ആയിരക്കണക്കിന് ടിവി പരിപാടികളുടെയും ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള സിനിമകളുടെയും പ്രൈം വീഡിയോ കാറ്റലോഗിലേക്ക് ചേരുകയാണ്  Mumbai Diaries 26/11.  ദ ഫാമിലി മാന്‍, മിര്‍സാപൂര്‍, ഇന്‍സൈഡ് എഡ്ജ്, മേഡ് ഇന്‍ ഹെവന്‍ തുടങ്ങിയ ഇന്ത്യയില്‍ നിര്‍മ്മിച്ച ആമസോണ്‍ ഒറിജിനല്‍ സീരീസ്, പുരസ്‌കാരങ്ങള്‍ നേടിയ നിരൂപക പ്രശംസ നേടിയ ക്ലാന്‍സിയുടെ ജാക്ക് റയാന്‍, ദ ബോയ്‌സ്, ഹണ്ടേഴ്‌സ്, ഫ്‌ളിയാബാഗ്, ദ മാര്‍വെലസ് മിസ്. മെയ്‌സെല്‍ എന്നിവയടക്കമുള്ള ഗ്ലോബല്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകളും പ്രൈം വീഡിയോയില്‍ പ്രൈം അഗത്വത്തിന്റെ ഭാഗമായി ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി ഭാഷകളില്‍ സേവനം ലഭ്യമാണ്.
  • ഇന്‍സ്റ്റന്റ് ആക്‌സസ്: സ്മാര്‍ട്ട് ടിവികള്‍ക്കും മൊബൈല്‍ ഡിവൈസുകള്‍ക്കും, ഫയര്‍ ടിവി, ഫയര്‍ ടിവി സ്റ്റിക്ക്, ഫയര്‍ ടാബ്ലെറ്റ്‌സ്, ആപ്പിള്‍ ടിവി, നിരവധി ഗെയിമിംഗ് ഡിവൈസുകള്‍ എന്നിവയ്ക്കുള്ള പ്രൈം വീഡിയോ ആപ്പ് വഴി അംഗങ്ങള്‍ക്ക് ഏതുസമയത്തും എവിടെ നിന്നും മുംബൈ ഡയറീസ് 26/11  ആസ്വദിക്കാം. പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ എയര്‍ടെല്‍, വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്കും പ്രൈം അംഗത്വം ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക്, പ്രൈം വീഡിയോ ആപ്പ് വഴി മൊബൈല്‍ ഡിവൈസ് വഴിയോ ടാബ്ലെറ്റുകള്‍ വഴിയോ എപ്പിസോഡുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി എവിടെ നിന്നും അധിക നിരക്ക് നല്‍കാതെ ആസ്വദിക്കാം.
  • മികച്ച അനുഭവം: 4K അള്‍ട്രാ എച്ച്ഡി, ഹൈ ഡൈനാമിക് റേഞ്ച് (HDR) ഫോര്‍മാറ്റിലുള്ള കണ്ടന്റുകള്‍ മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളുടെയും ടിവി ഷോകളുടെയും അണിയറ കാഴ്ചകള്‍ ഐഎംഡിബി ഒരുക്കുന്ന എക്‌സ്‌റേ ആക്‌സസ് വഴി ആസ്വദിക്കാം. ഇവ പിന്നീട് കാണുന്നതിനായി സേവ് ചെയ്യുകയും മൊബൈലില്‍ ഡൗണ്‌ലോഡ് ചെയ്ത് ഓഫ്‌ലൈനില്‍ കാണുകയും ചെയ്യാം.
  • പ്രൈമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: പ്രൈം വീഡിയോ പ്രൈം അംഗത്വം വഴി അധിക നിരക്ക് നല്‍കാതെ പ്രതിവര്‍ഷം 999 രൂപയ്‌ക്കോ പ്രതിമാസം 129 രൂപയ്‌ക്കോ ഇന്ത്യയില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ www.amazon.in/prime 30 ദിവസത്തെ സൗജന്യ ട്രയലിനും സബ്‌സക്രൈബ് ചെയ്യാം

SOCIAL MEDIA HANDLES:
@PrimeVideoIN

PUBLICITY CONTACT:

[email protected]

[email protected]

error: Content is protected !!