ഒരു ദശാബ്ദത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവിൽ സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ച് മീര ജാസ്മിൻ.

ചെന്നൈ 20 ജനുവരി 2022ഒരു ദശാബ്ദത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവിൽ സമൂഹ മാധ്യമങ്ങളിൽ സാന്നിധ്യം അറിയിച്ച് മീര ജാസ്മിൻ.

ആദ്യ പോസ്റ്റ് സത്യൻ അന്തിക്കാടിന്റെ മകളിലെ ഒരു ലൊക്കേഷൻ സ്റ്റിൽ

Jan 19, 2022: അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള അഭിനേത്രി മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചു. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ദേശീയ അവാർഡ് ജേതാവ് ‘മകൾ’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വരവ് നടി അറിയിച്ചത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വിശേഷങ്ങളും ഓർമകളും പങ്കുവെച്ച് എല്ലാവരോടും ഒന്ന് കൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് മീരക്ക് സ്വാഗതവും ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായത്.

error: Content is protected !!