വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ :  മാനവിനു  മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സാൻ ഡീഗോ മൂവി  അവാർഡ്‌സ് യുഎസ്എ  യിൽ  നിന്നും.

Chennai 01 July 2021
വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ :  മാനവിനു  മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സാൻ ഡീഗോ മൂവി  അവാർഡ്‌സ് യുഎസ്എ  യിൽ  നിന്നും
സാൻ ഡീഗോ മൂവി  അവാർഡ്‌സ് യുഎസ്എ  യിൽ  നിന്നും  മികച്ച നടനുള്ള പുരസ്‌കാരം മാനവ്  സ്വന്തമാക്കി. മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാർഡിന്റെ പൊൻതിളക്കം കൂടി നൽകിയിരിക്കുകയാണ്  മാനവ് .
ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്. 
തന്റെ ആവേശം പങ്കുവെച്ച നടൻ മാനവ് പറഞ്ഞു, “കഥയ്ക്ക് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. യുഎസ്എയിലെ സാൻ ഡീഗോ മൂവി അവാർഡുകളിൽ വിജയിച്ചത് എനിക്കും   ഇരുമ്പു എന്ന പ്രൊജക്റ്റ് യാഥാർഥ്യമാക്കാൻ കൂടെ നിന്ന എല്ലാർക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം ”.
നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.   മികച്ച നടനുള്ള പുരസ്‌കാരം മാനവിനെ തേടിയെത്തുന്നത് ഇത് 15ആം  തവണയാണ് .
തന്റെ 2  പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ  അവതരിപ്പിച്ചത്. ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ.
മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു   ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച  35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. മീഡിയ  ഒൺ  കൺസൾറ്റൻറ്
https://www.facebook.com/SDMovieAwards/videos/1916799881834546/?app=fbl
error: Content is protected !!