ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ദളപതി 67”.!!
ചെന്നൈ 30 ജനുവരി 2023 ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ദളപതി 67”.!!
മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി വിജയ് സാറിനോടൊപ്പം വീണ്ടും ഒരുമിക്കുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് ആണിത്.
“ദളപതി 67” എന്നാണ് താൽക്കാലികമായി ഈ പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ സംവിധാനം മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ലോകേഷ് കനകരാജ് ആണ് നിർവഹിക്കുന്നത്. എസ്.എസ്. ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ചടുലമായ വേഗതയിൽ പുരോഗമിക്കുന്നു.
ബോക്സ് ഓഫീസിൽ വിജയക്കൊടിപാറിച്ച മാസ്റ്ററിനു ശേഷം ദളപതി വിജയുടെയും ലോകേഷ് കനഗരാജിന്റെയും റീയൂണിയൻ ചിത്രമാണിത്. ദളപതി വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമതും അദ്ദേഹത്തിനോടൊപ്പം ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ദളപതി 67 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. ദളപതി 67 ന്റെ താരങ്ങളെയും മറ്റു അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ അന്നൗൺസ് ചെയ്യുന്നതായിരിക്കും.
ഈ ഉദ്യമത്തിന് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ടീം ദളപതി 67 ❤️
പി ആർ ഓ
പ്രതീഷ് ശേഖർ
The #Thalapathy67Update that you had all been waiting for is here😎🔥🥳🎉#Thalapathy @actorvijay @Dir_Lokesh @anirudhofficial@7screenstudio #LalitKumar @Jagadishbliss @manojdft @philoedit @anbariv @MrRathna @RIAZtheboss @V4umedia_ pic.twitter.com/AF7GoqDusX
— 𝘼 𝙈𝙊𝙑𝙄𝙀 𝙒𝙄𝙉𝙂𝙕 (@amoviewingz) January 30, 2023