പ്രൈം വീഡിയോയിൽ വിക്രം, ധ്രുവ് വിക്രം എന്നിവർ അഭിനയിച്ച ആക്ഷൻ ത്രില്ലർ മഹാന്റെ ട്രെയിലർ എത്തി

ചെന്നൈ 06 ഫെബ്രുവരി 2022 പ്രൈം വീഡിയോയിൽ വിക്രം, ധ്രുവ് വിക്രം എന്നിവർ അഭിനയിച്ച ആക്ഷൻ ത്രില്ലർ മഹാന്റെ ട്രെയിലർ എത്തി

പ്രൈം വീഡിയോയിൽ പ്രൈം അംഗങ്ങൾക്ക് ഫെബ്രുവരി 10 മുതൽ തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിൽ സിനിമ കാണാം. കന്നഡയിൽ മഹാപുരുഷ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്നു, വിക്രം ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു, ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുംബൈ, ഇന്ത്യ– 3 ഫെബ്രുവരി, 2022 : ഫെബ്രുവരി 10 ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന തമിഴ് ആക്ഷൻത്രില്ലർ മഹാന്റെ ട്രെയിലർ ഇന്ന് പുറത്തിറക്കി. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ലളിത് കുമാർ നിർമ്മിച്ച ആക്ഷൻപാക്ക് ഡ്രാമയിൽ റോളിൽ വിക്രം ടൈറ്റിൽ അഭിനയിക്കുന്നു, ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ തുടങ്ങിയ അവിശ്വസനീയമായ താരനിരയും ഒപ്പമുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ മഹാൻ എന്നപേരിലും കന്നഡയിൽ മഹാപുരുഷ എന്ന പേരിലും ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയ്ലർ നമ്മെ നയിക്കുന്നത്ഒരു ദിവസം അയാൾ തന്റെ കുടുംബത്തെ വിട്ടു നേരായതും തത്വാധിഷ്ഠിതവുമായ ജീവിതത്തിൽ നിന്ന് പുറത്തുകടക്കുന്നു. തന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനായി അയാൾ അവരെ കൂടാതെ നീങ്ങുന്നു, എന്നാൽ വിജയത്തിന്റെ കൊടുമുടിയിൽ എത്തുമ്പോഴും, തന്റെ മകന്റെ അസാന്നിധ്യം അയാൾക്ക് താങ്ങാനാകാതെ വരികയും അവനെ തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുഇത് അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു, ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുള്ള ഒരു ആക്ഷൻ പാക്ക് ആഖ്യാനമാണ് തുടർന്നു നിങ്ങൾക്ക് കാണാനാകുക.

മഹാൻ എന്നോടുള്ള സ്നേഹത്തിന്റെ പ്രയത്നമാണ്, ശക്തമായ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ ഏറ്റവും മികച്ചത് നൽകി എന്റെ ഒപ്പം നിൽക്കുന്നു‘, ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു. ”വിക്രമിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്, അദ്ദേഹത്തിന്റെ വിപുലവും ശ്രദ്ധേയവുമായ കരിയറിലെ 60-ാമത്തെ സിനിമ എന്ന പ്രത്യേകതയും മഹാന് ഉണ്ട്. വിക്രമിന്റെയും ധ്രുവിന്റെയും ശ്രദ്ധേയമായ അച്ഛൻമകൻ ജോഡികളെ ആദ്യമായി സ്ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാനും സംവിധാനം ചെയ്യാനും സിനിമ എനിക്ക് അവസരം നൽകി. അവരുടെ സവിശേഷ സർഗ്ഗാത്മകത സ്ക്രീനിൽ പ്രകാശം പരത്തുന്നത് ആരാധകരും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതും ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതും കാണാൻ ഞാൻ കാത്തിരിക്കുകയാണ്.

ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിക്രം പറഞ്ഞു, ”തീവ്രമായ വികാരങ്ങളാൽ സന്തുലിതമാക്കപ്പെട്ട ആക്ഷന്റെയും ഡ്രാമയുടെയും സമ്പൂർണ്ണ സംയോജനമായ മഹാൻ എല്ലാത്തരം  പ്രേക്ഷകരെയും ആകർഷിക്കും. സിനിമയിലെ എന്റെ കഥാപാത്രത്തിന് ഒന്നിലധികം ഷേഡുകൾ ഉണ്ട്, കഥ പുരോഗമിക്കുമ്പോൾ ഒരു വികാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ രസകരമായിരുന്നു. തീർച്ചയായും, ഇത് എനിക്ക് സവിശേഷതകൾ നിറഞ്ഞ ഒരു സിനിമ കൂടിയാണ്ഒന്ന്, ഇത് എന്റെ 60-ാമത്തെ ചിത്രമാണ്, എന്റെ സിനിമാ യാത്രയിലെ മറ്റൊരു നാഴികക്കല്ല്. രണ്ടാമതായി എന്റെ മകൻ ധ്രുവ് വിക്രം സിനിമയിലും എന്റെ മകനായി അഭിനയിക്കുന്നു. റോളിനായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, എനിക്ക് അദ്ദേഹത്തിൽ വളരെ അഭിമാനമുണ്ട്. കാർത്തിക് സുബ്ബരാജിനെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ കാഴ്ചപ്പാട് ഉള്ള ആളാണ് അദ്ദേഹം. മഹാൻ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 10 മുതൽ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ എത്തുമെന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്.

മഹാൻ എനിക്ക് വളരെ പ്രത്യേകതയുള്ള സിനിമയാണ്, കാരണം ഇതാദ്യമായാണ് ഞാൻ എന്റെ അച്ഛനോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുന്നത്, അതും അദ്ദേഹത്തിന്റെ മകനെ അവതരിപ്പിക്കുന്ന ഒരു വേഷത്തിൽ. അദ്ദേഹം സിനിമയെക്കുറിച്ച് മികച്ച ധാരണയുള്ള വളരെ കഴിവുള്ള ആളാണ്, എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ”ധ്രുവ് വിക്രം പറഞ്ഞു. കാർത്തിക് സുബ്ബരാജ് സാറിന്റെ സംവിധാനത്തിൽ പ്രവർത്തിക്കുന്നത് ഒരു മികച്ച അനുഭവമായിരുന്നു, അദ്ദേഹം എന്നെ സിനിമയിലൂടെ മുന്നോട്ടു നയിക്കുകയും എന്റെ കഥാപാത്രത്തിന്റെ സൂക്ഷ്മതയും തീവ്രതയും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കുവാനും സഹായകമായി. പ്രേക്ഷകർ എന്റെ പ്രകടനവും സിനിമയും ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രൈം വീഡിയോയുടെ വ്യാപനത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മഹാൻ കാണാൻ സാധിക്കുമെന്നതാണ് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നത്. പ്രൈം വീഡിയോയിൽ പ്രീമിയറിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഒരിക്കൽ കൂടി വിക്രമിനും കാർത്തിക്കിനുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മികച്ച അനുഭവമാണ്. ഒരുപാട് ഇമോഷനുകളും ഡ്രാമയും ഇഴചേർന്ന ഒരു ആക്ഷൻ പായ്ക്ക് എന്റർടെയ്നറാണ് ചിത്രം. സിനിമയിലെ എന്റെ കഥാപാത്രമായ നാച്ചി, തന്റെ ചെറുതും സന്തോഷം നിറഞ്ഞതുമായ കുടുംബത്തോടൊപ്പം ലളിതജീവിതം നയിക്കുന്ന എളിമയും ലാളിത്യവുമുള്ള ഒരു സ്ത്രീയാണ്, ഭർത്താവ് പ്രത്യയശാസ്ത്രപരമായ ജീവിതത്തിന്റെ പാതയിൽ നിന്ന് വഴിതെറ്റുമ്പോൾ അവളുടെ ലോകം തകർന്നുവീഴുകയാണ്. ലോകമെമ്പാടുമുള്ള പ്രൈം വീഡിയോ പ്രേക്ഷകർ സിനിമയെ തീർത്തും ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മഹാനിലെ പ്രധാന നടി സിമ്രാൻ അഭിപ്രായപ്പെട്ടു.

 ‘നിങ്ങളുടെ ചിത്രം അതിരുകൾ കടന്നു പോകുന്നത് കാണുന്നത് വളരെ ആവേശകരമാണ്, മഹാൻ പ്രൈം വീഡിയോയിൽ ആഗോള പ്രീമിയർ നടത്തുകയും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്‘, നടൻ ബോബി സിംഹ പറഞ്ഞു. ആക്ഷൻ സീക്വൻസുകൾ, ആകർഷകമായ ഇതിവൃത്തം, സംഭവബഹുലമായ ആഖ്യാനം എന്നിവയിലൂടെ മഹാൻ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സംഗ്രഹം: സ്ഥിരം ജോലിയും ഭാര്യയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബവുമുള്ള ഒരു സാധാരണക്കാരന്റെ കഥയാണ് മഹാൻ. അയാൾ വളരെ സാധാരണമായ ഒരു ജീവിതമാണ് നയിക്കുന്നത്, ഒരിക്കലും നിയമവും നിയന്ത്രണങ്ങളും ലംഘിക്കുകയോ പരിധി കടക്കുകയോ ചെയ്യില്ല, സൂരോദ്യത്തിനും സൂര്യാസ്തമയത്തിനും അനുസൃതമായി തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകവെ, ഒരു ദിവസം, അയാൾ ജീവിതത്തിൽ ആദ്യമായി നേർ വരയിൽ നിന്ന് പുറത്തുകടക്കേണ്ടതായി വരുന്നു. അതോടെ അയാൾക്ക് തന്റെ വീടും കുടുംബവും എല്ലാം നഷ്ടമാകുന്നുസംഭവങ്ങളുടെ വഴിത്തിരിവിൽ, അവൻ തന്റെ കുട്ടിക്കാലത്തെ ഒരു സുഹൃത്തുമായി കൈകോർക്കുന്നു. അത് അയാളുടെ ജീവിതം വീണ്ടും മാറ്റി മറിക്കുകയും അയാൾ ഒരു ശതകോടീശ്വരനാകുകയും ചെയ്യുന്നു. എന്നിരുന്നാലും, എല്ലാ ദിവസവും അയാൾ തന്റെ മകനെ മിസ് ചെയ്യുന്നു. ഒരു ദിവസം മകൻ അസാധാരണമായ ഒരു സാഹചര്യത്തിൽ അയാളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ, ജീവിതം അവിടെ ഒരു പൂർണ്ണ വൃത്തമാകുന്നു. എന്നാൽ തുടർന്ന് അങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്. ത്രില്ലിംഗ്, ആക്ഷൻ പായ്ക്ക് ഡ് റോളർ കോസ്റ്റർ റൈഡ് പോളെ അത് നിങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിക്കുന്നു.

പ്രൈം വീഡിയോ കാറ്റലോഗിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും ഇനി മഹാനും ഉൾപ്പെടും 

 ഇന്ത്യയിൽ നിർമ്മിച്ച ആമസോൺ ഒറിജിനൽ സീരീസ് മുംബൈ ഡയറീസ്, ദി ഫാമിലി മാൻ, കോമിക്സ്ഥാൻ സെമ്മ കോമഡി പാ, ബ്രീത്ത്: ഇൻ ടു ഷാഡോസ്, ബാൻഡിഷ് ബാൻഡിറ്റ്സ്, പാതാൾ ലോക്, താണ്ഡവ്, മിർസാപൂർ സീസൺ 1 ആൻഡ് 2, ഫോർഗോട്ടൻ ആർമിആസാദി കെ ലിയെ, സൺസ് ഓഫ് ദി സോയിൽ: ജയ്പൂർ പിങ്ക് പാന്തേഴ്സ്, ഫോർ മോർഷോട്ട്സ് പ്ലീസ്ഇൻസൈഡ് എഡ്ജ്ഇന്ത്യൻ ഫിലിമുകളായ കൂലി നമ്പർ 1, ഗുലാബോ സിതാബോ, ദുർഗമതി, ഛലാങ്, ശകുന്തള ദേവി, ജയ് ഭീം, പൊൻമകൾ വന്താൽ, ഫ്രഞ്ച് ബിരിയാണി, ലോ, സൂഫിയും സുജാതയും, പെൻഗ്വിൻ, നിശബ്ദം, മാരാ, വി, സി യു സൂൺ, ശൂരറൈ പൊട്ട്രു, ഭീമസേന നള മഹാരാജ, ദൃശ്യം 2, ഹലാൽ ലവ് സ്റ്റോറി, മിഡിൽ ക്ലാസ് മെലഡീസ്, പുത്തം പുതു കാലൈ, അൺപോസ്ഡ് തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്നു. ഇതു കൂടാതെ ബോററ്റ് സബ്സീക്വന്റ് മൂവിഫിലിം, ദി വീൽ ഓഫ് ടൈം, ടോം ക്ലാൻസിസ് ജാക്ക് റയാൻ, ദി ബോയ്സ്, ഹണ്ടേഴ്സ്, ഫ്ലീബാഗ്, ദി മാർവലസ് മിസിസ് മൈസൽ തുടങ്ങിയ അവാർഡ് നേടിയതും നിരൂപക പ്രശംസ നേടിയതുമായ ഗ്ലോബൽ ആമസോൺ ഒറിജിനലുകളും ഉണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചെലവില്ലാതെ ഇതെല്ലാം ലഭ്യമാണ്. ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിലുള്ള ടൈറ്റിലുകളും സേവനത്തിൽ ഉൾപ്പെടുന്നു.   

പ്രൈം അംഗങ്ങൾക്ക് മഹാൻ സ്മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്ലെറ്റുകൾ, ആപ്പിൾ ടിവി തുടങ്ങിയവയ്ക്കായുള്ള  പ്രൈം വീഡിയോ ആപ്പിൽ എവിടെയും എപ്പോൾ വേണമെങ്കിലും കാണാനാകും.   പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളിലും ടാബ്ലെറ്റുകളിലും പ്രൈം വീഡിയോ ആപ്പിൽ എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യാനും അധിക ചിലവില്ലാതെ എവിടെയും ഓഫ്ലൈനിൽ കാണാനും കഴിയും. പ്രൈം വീഡിയോ ഇന്ത്യയിൽ അധിക ചിലവില്ലാതെ പ്രതിവർഷം രൂ.1499 അല്ലെങ്കിൽ പ്രതിമാസം രൂ. 179-ന് പ്രൈം അംഗത്വത്തിനൊപ്പം ലഭ്യമാണ്. പുതിയ ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ പരിശോധിക്കാനും 30 ദിവസത്തെ സൗജന്യ ട്രയലിന് സബ്സ്ക്രൈബ് ചെയ്യാനും ദയവായി സന്ദർശിക്കുക www.amazon.in/prime 

ABOUT AMAZON PRIME VIDEO

Prime Video is a premium streaming service that offers Prime members a collection of award-winning Amazon Original series, thousands of movies and TV shows—all with the ease of finding what they love to watch in one place.  Find out more at PrimeVideo.com.

  • Included with Prime Video: Thousands of acclaimed TV shows and movies across languages and geographies, including Indian films such as Shershaah, Toofaan, Sardar Udham, Coolie No. 1, Gulabo Sitabo, Shakuntala Devi, Sherni, Durgamati, Chhalaang, Hello Charlie, Cold Case, Narappa, Sara’s, Sarpatta Parambarai, Kuruthi, #HOME, and Tuck Jagadish, along with Indian-produced Amazon Original series like Mumbai Diaries 26/11, The Last Hour, Paatal Lok, Bandish Bandits, Breathe, Comicstaan Semma Comedy Pa, The Family Man, Mirzapur, Inside Edge, and Made in Heaven. Also included are popular global Amazon Originals like The Tomorrow War, Coming 2 America, Cinderella, Borat Subsequent Moviefilm, Without Remorse, The Wheel of Time, American Gods, One Night in Miami…, Tom Clancy’s Jack Ryan, The Boys, Hunters, Cruel Summer, Fleabag, The Marvelous Mrs. Maisel, and many more, available for unlimited streaming as part of a Prime membership. Prime Video includes content across Hindi, Marathi, Gujarati, Tamil, Telugu, Kannada, Malayalam, Punjabi, and Bengali.
  • Instant Access: Prime Members can watch anywhere, anytime on the Prime Video app for smart TVs, mobile devices, Fire TV, Fire TV stick, Fire tablets, Apple TV and multiple gaming devices. Prime Video is also available to consumers through Airtel and Vodafone pre-paid and post-paid subscription plans. In the Prime Video app, Prime members can download episodes on their mobile devices and tablets and watch anywhere offline at no additional cost.
  • Enhanced experiences: Make the most of every viewing with 4K Ultra HD- and High Dynamic Range (HDR)-compatible content. Go behind the scenes of your favourite movies and TV shows with exclusive X-Ray access, powered by IMDb. Save it for later with select mobile downloads for offline viewing.
  • Included with Prime: Prime Video is available in India at no extra cost with Prime membership for just ₹1499 annually or ₹179 monthly. New customers can find out more at www.amazon.in/prime and subscribe to a free 30-day trial.

LEAD COMMUNICATIONS CONTACT:

[email protected]

[email protected]

error: Content is protected !!