പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമായ മഹാൻ ഫെബ്രുവരി 10-ന് പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടും പ്രീമിയർ ചെയ്യും

ചെന്നൈ 25 ജനുവരി 2022 പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമായ മഹാൻ ഫെബ്രുവരി 10-ന് പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടും പ്രീമിയർ ചെയ്യും

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ച വിക്രം നായകനാകുന്ന മഹാൻ എന്ന ചിത്രത്തിൽ, ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രൈം അംഗങ്ങൾക്ക് ഫെബ്രുവരി 10 മുതൽ പ്രൈം വീഡിയോയിലൂടെ  തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ സിനിമ കാണാം.

ഏറ്റവും പുതിയതും എക്‌സ്‌ക്ലൂസീവുമായ സിനിമകൾ, ടി.വി. ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി, ആമസോൺ ഒറിജിനലുകൾ, ആമസോൺ പ്രൈം മ്യൂസിക്കിലൂടെ പരസ്യരഹിത സംഗീതം കേൾക്കൽ, തിരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ  സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി, മുൻനിര ഡീലുകളിലേക്കുള്ള ആദ്യ ആക്സസ്, പ്രൈം റീഡിംഗിനൊപ്പം പരിധിയില്ലാത്ത വായന, പ്രൈം ഗെയിമിംഗിനൊപ്പം മൊബൈൽ ഗെയിമിംഗ് ഉള്ളടക്കം എന്നിവയ്‌ക്കൊപ്പം ആമസോൺ പ്രൈം അവിശ്വസനീയമായ മൂല്യം വാഗ്ദാനം ചെയ്യുന്നു. പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സബ്‌സ്‌ക്രൈബ് ചെയ്‌തും ഉപഭോക്താക്കൾക്ക് മഹാൻ കാണാൻ കഴിയും. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ എന്നത് എയർടെൽ പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കായി നിലവിൽ മൊബൈൽ മാത്രം ലഭ്യമാകുന്ന ഒറ്റ യൂസർ, പ്ലാൻ ആണ്.

മുംബൈ, ഇന്ത്യ—24 ജനുവരി, 2022—ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ പ്രൈം വീഡിയോ, കാർത്തിക് സുബ്ബരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാൻ എന്ന തമിഴ് ആക്ഷൻ ഡ്രാമയുടെ ലോകമെമ്പാടുമുള്ള എക്‌സ്‌ക്ലൂസീവ് പ്രീമിയർ പ്രഖ്യാപിച്ചു. ലളിത് കുമാർ നിർമ്മിച്ച ഈ ചിത്രം ഒരു സാധാരണ മനുഷ്യന്റെയും അയാൾക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു ആഖ്യാനമാണ്. യഥാർത്ഥ ജീവിതത്തിലെ അച്ഛൻ-മകൻ ജോഡികളായ വിക്രമും ധ്രുവ് വിക്രമും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു, കൂടാതെ ബോബി സിംഹയും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫെബ്രുവരി 10 മുതൽ പ്രൈം വീഡിയോയിൽ ലോകമെമ്പാടും പ്രീമിയർ ചെയ്യുന്ന ചിത്രം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ലഭ്യമാകും. കന്നഡയിൽ മഹാപുരുഷ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തിനായുള്ള തിരച്ചിലിൽ പ്രത്യയശാസ്ത്രപരമായ ജീവിതത്തിന്റെ പാതയിൽ നിന്ന് വഴിതെറ്റിയപ്പോൾ കുടുംബം  ഉപേക്ഷിക്കുന്ന ഒരാളുടെ കഥയാണ് മഹാൻ. തന്റെ അഭിലാഷങ്ങൾ തിരിച്ചറിയുന്നുണ്ട് എങ്കിലും തന്റെ ജീവിതത്തിൽ തന്റെ മകന്റെ അസാന്നിധ്യം അയാൾക്ക് മനസ്സിലാകുന്നു. ഒരു ശതകോടീശ്വരനാകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു, എന്നാൽ ജീവിതം അദ്ദേഹത്തിന് ഒരു പിതാവാകാനുള്ള രണ്ടാമത്തെ അവസരം നൽകുന്നുണ്ടോ?  ഈ യാത്രയിൽ കോരിത്തരിപ്പിക്കുന്നതും ആക്ഷൻ നിറഞ്ഞതുമായ  അപ്രതീക്ഷിതമായ സംഭവപരമ്പരകളിലൂടെ അവന്റെ ജീവിതം എങ്ങനെ കടന്നുപോകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

“പ്രൈം വീഡിയോയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാൻ എന്ന ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രീമിയർ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ആമസോൺ പ്രൈം വീഡിയോ, ഇന്ത്യൻ ഉള്ളടക്ക ലൈസൻസിംഗ് മേധാവി മനീഷ് മെൻഗാനി പറഞ്ഞു. “വളരെ കഴിവുള്ള താരനിരയുടെ ഉജ്ജ്വലമായ പ്രകടനങ്ങളോടെ, നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മഹാൻ എന്ന ഈ ചിത്രത്തിനെ കഥ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ലളിത് കുമാർ, കാർത്തിക് സുബ്ബരാജ് എന്നിവരുമായി സഹകരിച്ച് ഈ ആക്ഷൻ ചിത്രം ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”

“പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതിനാൽ ഞാൻ അതീവ ആവേശത്തിലാണ്. ആക്ഷൻ, ഡ്രാമ, വികാരങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മിശ്രണം സൃഷ്‌ടിക്കുന്നതിൽ കാർത്തിക് സുബ്ബരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അവിശ്വസനീയമാംവിധം കഴിവുറ്റതും അതിശയകരവുമായ ഒരു താരനിരയാണ് ചിത്രത്തിലുള്ളത്, അവർ ഞങ്ങളുടെ പ്രേക്ഷകർക്ക് കഥയെ കൂടുതൽ ആകർഷകമാക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവച്ചു, ”നിർമ്മാതാവ് ലളിത് കുമാർ പറഞ്ഞു. “പ്രൈം വീഡിയോയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയറിലൂടെ  ഫെബ്രുവരി 10 മുതൽ മഹാൻ എന്ന ചിത്രം ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള ആരാധകരിലേക്ക് എത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” 

പ്രൈം വീഡിയോ കാറ്റലോഗിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും മഹാൻ ചേരും. അവയിൽ മുംബൈ ഡയറീസ്, ദി ഫാമിലി മാൻ, കോമിക്‌സ്‌റ്റാൻ സെമ്മ കോമഡി പാ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ്, ബാൻഡിഷ് ബാൻഡിറ്റ്‌സ്, പാതാൾ ലോക്, താണ്ഡവ്, മിർസാപൂർ സീസൺ 1 & 2, ദ ഫോർഗോട്ടൻ ആർമി – ആസാദി കെ ലിയെ, സൺസ് ഓഫ് ദി സോയിൽ: ജയ്പൂർ പിങ്ക് പാന്തേഴ്‌സ്, ഫോർ മോർ ഷോട്സ് പ്ലീസ്, മെയ്ഡ് ഇൻ ഹെവൻഇൻസൈഡ് എഡ്ജ് തുടങ്ങിയ  ഇന്ത്യയിൽ നിർമ്മിച്ച ആമസോൺ ഒറിജിനൽ സീരീസുകൾ; കൂലി നമ്പർ 1, ഗുലാബോ സിതാബോ, ദുർഗമതി, ഛലാങ്, ശകുന്തള ദേവി, ജയ് ഭീം, പൊൻമകൾ വന്താൽ, ഫ്രഞ്ച് ബിരിയാണി, ലോ, സൂഫിയും സുജാതയും, പെൻഗ്വിൻ, നിശബ്ദം, മാര, വി, സി യു സൂൺ, സൂരാരി പൊട്രൂ, ഭീമ സേന, നള മഹാരാജ, ദൃശ്യം 2, ഹലാൽ ലവ് സ്റ്റോറി, മിഡിൽ ക്ലാസ് മെലഡീസ്, പുത്തം പുതു കാലൈ, അൺപാസ്സ്‌ഡ്  തുടങ്ങിയ ഇന്ത്യൻ സിനിമകൾ; ബോററ്റ് സബ്സീക്വന്റ് മൂവിഫിലിം, ദി വീൽ ഓഫ് ടൈം, ടോം ക്ലാൻസീസ് ജാക്ക് റയാൻ, ദി ബോയ്സ്, ഹണ്ടേഴ്‌സ്, ഫ്ലീബാഗ്, ദി മാർവലസ് മിസിസ് മൈസൽ തുടങ്ങിയ അവാർഡ് നേടിയതും നിരൂപക പ്രശംസ നേടിയതുമായ ആഗോള ആമസോൺ ഒറിജിനലുകൾ മുതലായവ ഉൾപ്പെടുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചെലവില്ലാതെ ഇവയെല്ലാം ലഭ്യമാണ്. ഈ സേവനത്തിൽ ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുന്നു.

പ്രൈം അംഗങ്ങൾക്ക് സ്‌മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി തുടങ്ങിയവയിലൂടെ പ്രൈം വീഡിയോ ആപ്പ് ഉപയോഗിച്ച് എവിടെ വച്ചും എപ്പോൾ വേണമെങ്കിലും മഹാൻ കാണാൻ കഴിയും. പ്രൈം വീഡിയോ ആപ്പിൽ, പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളിലും ടാബ്‌ലെറ്റുകളിലും എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്ത് എവിടെ വച്ചും അധിക ചെലവില്ലാതെ  ഓഫ്‌ലൈനിൽ കാണാൻ കഴിയും. പ്രൈം വീഡിയോ ഇന്ത്യയിൽ അധിക ചിലവില്ലാതെ പ്രൈം അംഗത്വത്തോടെ പ്രതിവർഷം ₹1499-ന് അല്ലെങ്കിൽ പ്രതിമാസം ₹179-ന് ലഭ്യമാണ്, പുതിയ ഉപഭോക്താക്കൾക്ക് www.amazon.in/prime-ൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനും 30 ദിവസത്തെ സൗജന്യ ട്രയലിന് സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും. 

ആമസോൺ പ്രൈം വീഡിയോയെ കുറിച്ച്

പ്രൈം വീഡിയോ എന്നത് പ്രീമിയം സ്ട്രീമിംഗ് സേവനമാണ്, അത് പ്രൈം അംഗങ്ങൾക്ക് അവാർഡ് നേടിയ ആമസോൺ ഒറിജിനൽ സീരീസ്, ആയിരക്കണക്കിന് സിനിമകൾ, ടിവി ഷോകൾ എന്നിവയുടെ ഒരു ശേഖരം വാഗ്ദാനം ചെയ്യുന്നു — അതും അവർ കാണാൻ ഇഷ്ടപ്പെടുന്നത് എല്ലാം ഒരിടത്ത് കണ്ടെത്താനുള്ള സൗകര്യത്തോടൊപ്പം. PrimeVideo.com-ൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്തുക.

  • പ്രൈം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നവ: ഷേർഷാ, തൂഫാൻ, സർദാർ ഉദ്ദം, കൂലി നമ്പർ 1, ഗുലാബോ സിതാബോ, ശകുന്തള ദേവി, ഷേർണി, ദുർഗമതി, ഛലാങ്, ഹലോ ചാർലി, കോൾഡ് കേസ്, നാരപ്പ, സാറാസ്, സർപ്പറ്റ പറമ്പറായി, കുരുതി, #HOME, ടക്ക് ജഗദീഷ് എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ നിർമ്മിത ആമസോൺ ഒറിജിനൽ പരമ്പരകളായ മുംബൈ ഡയറീസ് 26/11, ദ ലാസ്റ്റ് അവർ, പാതാൾ ലോക്, ബാൻഡിഷ് ബാൻഡിറ്റ്‌സ്, ബ്രീത്ത്, കോമിക്‌സ്‌റ്റാൻ സെമ്മ കോമഡി പാ, ദി ഫാമിലി മാൻ, മിർസാപൂർ, ഇൻസൈഡ് എഡ്ജ്, മെയ്ഡ് ഇൻ ഹെവൻ തുടങ്ങിയ ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ, ഭാഷാ അതിർവരമ്പുകൾ ഇല്ലാതെ ലോകത്തുടനീളം പ്രശംസ നേടിയ ആയിരക്കണക്കിന് ടിവി ഷോകളും സിനിമകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദി ടുമാറോ വാർ, കമിങ് 2 അമേരിക്ക, സിൻഡ്രല്ല, ബോററ്റ് സബ്‌സീക്വന്റ് മൂവി ഫിലിം,  വിത്ത്ഔട്ട് റീമോർസ്, ദി വീൽ ഓഫ് ടൈം, അമേരിക്കൻ ഗോഡ്സ്, ഒൺ നൈറ്റ് ഇൻ മിയാമി…, ടോം ക്ലെൻസീസ് ജാക്ക്  റയാൻ, ദി  ബോയ്സ്, ഹണ്ടേഴ്സ്, ക്രുവൽ സമ്മർ, ഫ്ലീബാഗ്, ദി മാർവലസ് മിസിസ് മൈസൽ തുടങ്ങിയ ജനപ്രിയ ആഗോള ആമസോൺ ഒറിജിനലുകളും ഇതിൽ ഉൾപ്പെടുന്നു. ഇവയും മറ്റു പലതും ഒരു പ്രൈം അംഗത്വത്തിന്റെ ഭാഗമായി അൺലിമിറ്റഡ് സ്ട്രീമിംഗിലൂടെ  ലഭ്യമാണ്. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി എന്നിവയിലുടനീളമുള്ള ഉള്ളടക്കങ്ങളും പ്രൈം വീഡിയോയിൽ ഉൾപ്പെടുന്നു.
  • തൽക്ഷണ ആക്‌സസ്: സ്‌മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി, ഒന്നിലധികം ഗെയിമിംഗ് ഉപകരണങ്ങൾ എന്നിവയിലൂടെ പ്രൈം വീഡിയോ ആപ്പ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും പ്രൈം അംഗങ്ങൾക്ക് എവിടെയും കാണാനാകും. എയർടെൽ, വോഡഫോൺ പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വഴിയും പ്രൈം വീഡിയോ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. പ്രൈം വീഡിയോ ആപ്പിൽ, പ്രൈം അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളിലും ടാബ്‌ലെറ്റുകളിലും എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യാനും അധിക ചിലവില്ലാതെ ഓഫ്‌ലൈനിൽ എവിടെ വച്ചും കാണാനും കഴിയും.
  • മെച്ചപ്പെടുത്തിയ അനുഭവങ്ങൾ: 4K അൾട്രാ എച്ച്ഡി-യും ഹൈ ഡൈനാമിക് റേഞ്ചും (എച്ച്ഡിആർ)-കോംപാറ്റിബിൾ കണ്ടെന്റും ഉപയോഗിച്ച് പരമാവധി മികച്ച രീതിയിൽ ആസ്വദിക്കുക. IMDb നൽകുന്ന എക്‌സ്‌ക്ലൂസീവ് എക്‌സ്-റേ ആക്‌സസ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളുടെയും ടിവി ഷോകളുടെയും പിന്നാമ്പുറങ്ങളിലേക്ക് പോകുക. പിന്നീട് ഇത് ഓഫ്‌ലൈനിൽ കാണുന്നതിന് മൊബൈൽ ഡൗൺലോഡുകൾ ഉപയോഗിച്ച് സേവ് ചെയ്യുക.
  • പ്രൈമിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്: പ്രൈം വീഡിയോ ഇന്ത്യയിൽ അധിക ചിലവില്ലാതെ, പ്രൈം അംഗത്വത്തോടെ പ്രതിവർഷം ₹1499-ന് അല്ലെങ്കിൽ പ്രതിമാസം ₹179-ന് ലഭ്യമാണ്. പുതിയ ഉപഭോക്താക്കൾക്ക് www.amazon.in/prime എന്നതിൽ കൂടുതൽ കണ്ടെത്താനും 30 ദിവസത്തെ സൗജന്യ ട്രയലിന് സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്:

@PrimeVideoIN 

ലീഡ് കമ്മ്യൂണിക്കേഷൻസ് കോൺടാക്റ്റ്:

[email protected]

[email protected]

error: Content is protected !!