വരാനിരിക്കുന്ന തമിഴ് റിവഞ്ച് ആക്ഷൻ ഡ്രാമയുടെ ട്രെയിലർ പ്രൈം വീഡിയോ പുറത്തിറക്കി – സാനി കായിദം !

ചെന്നൈ 26 ഏപ്രിൽ 2022 വരാനിരിക്കുന്ന തമിഴ് റിവഞ്ച് ആക്ഷൻ ഡ്രാമയുടെ ട്രെയിലർ പ്രൈം വീഡിയോ പുറത്തിറക്കി – സാനി കായിദം !

കീർത്തി സുരേഷും സെൽവരാഘവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്‌ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് ആണ്.       

പ്രൈം അംഗങ്ങൾക്ക് പ്രൈം വീഡിയോയിലൂടെ മെയ് 6 മുതൽ  തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സിനിമ കാണാം

മുംബൈ, ഇന്ത്യ 26 ഏപ്രിൽ, 2022 പ്രൈം വീഡിയോ ഇന്ന് അരുൺ മാതേശ്വരന്റെ വരാനിരിക്കുന്ന സാനി കായിദം എന്ന തമിഴ് റിവഞ്ച്  ആക്ഷൻ ഡ്രാമയുടെ ട്രെയിലർ പുറത്തിറക്കി. സ്‌ക്രീൻ സീൻ മീഡിയയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കീർത്തി സുരേഷും സെൽവരാഘവനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ് 6 മുതൽ പ്രൈം വീഡിയോയിൽ പ്രത്യേകമായി പ്രീമിയർ ചെയ്യുന്ന സാനി കായിദം, തെലുങ്കിൽ ചിന്നി എന്ന പേരിലും മലയാളത്തിൽ സാനി കായിദം എന്ന പേരിലും 240 രാജ്യങ്ങളിളെയും പ്രദേശങ്ങളിൽ ലഭ്യമാകും.

അഞ്ചുവയസ്സുള്ള മകൾ ധന്നയ്ക്കും, റൈസ് മില്ലിൽ കൂലിയായി ജോലി ചെയ്യുന്ന ഭർത്താവ് മാരിക്കും ഒപ്പം താമസിക്കുന്ന കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പൊന്നിയുടെ (കീർത്തി സുരേഷ്) ഹൃദയസ്പർശിയായ കഥ പറയുന്ന ചിത്രമാണ് ഇത്. നിർഭാഗ്യകരമായ ഒരു രാത്രിയിൽ അവൾക്ക് എല്ലാം നഷ്ടപ്പെടുന്നു. തന്നോട് ചെയ്ത അനീതിക്ക് പ്രതികാരം ചെയ്യാൻ, അവൾ കയ്പേറിയ ഭൂതകാലവുമായി ജീവിക്കുന്ന സംഗയ്യയുടെ (സെൽവരാഘവൻ) സഹായം സ്വീകരിക്കുന്നു. 

തന്റെ റോളിനെക്കുറിച്ച് കീർത്തി സുരേഷ് പറഞ്ഞത് ഇങ്ങനെയാണ്, “സാനി കായിദം എന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ ഒന്നാണ്, ഞാൻ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എന്റെ വേഷവും സംവിധായകൻ അരുണിന്റെ വ്യതിരിക്തമായ കഥപറച്ചിൽ ശൈലിയും കാഴ്ചപ്പാടുമാണ് ഞാൻ ഈ മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കാരണം. അതിലുപരിയായി, സംവിധായകൻ സെൽവരാഘവൻ എന്റെ സഹനടനുമാണ് – ഇതിനേക്കാൾ മികച്ച കാര്യം വേറെ എന്താണ്! ഈ വേഷം എനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്, ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്ക് സാനി കായിദം പ്രൈം വീഡിയോയിൽ കാണാൻ കഴിയുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മെയ് 6ന് പ്രേക്ഷകരുടെ പ്രതികരണത്തിനായി ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

സംവിധായകനും നടനുമായ സെൽവരാഘവൻ പറഞ്ഞു, “ഞാൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചതിനാൽ സാനി കായിദം എന്ന ഈ ചിത്രം എനിക്ക് വളരെയേറെ പ്രത്യേകതയുള്ള ഒന്നാണ്, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് ഒരു മികച്ച അവസരമാണ്. തകർപ്പൻ പ്രകടനം കാഴ്ചവച്ച കീർത്തി സുരേഷിനൊപ്പം അഭിനയിക്കുന്നതും  ഒരു മികച്ച അനുഭവമായിരുന്നു. സംവിധായകൻ അരുൺ മാതേശ്വരൻ തീർച്ചയായും തന്റെ ജോലിയിൽ അഗ്രഗണ്യനാണ്, കൂടാതെ കഥയും മികച്ചതാണ്. പ്രൈം വീഡിയോയിൽ സാനി കായിദം എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സംവിധായകൻ അരുൺ മാതേശ്വരൻ നയിക്കുന്ന ചിത്രത്തിന് ആവേശകരമായ ഒരു അണിയറപ്രവർത്തകരുണ്ട്. യാമിനി യജ്ഞമൂർത്തി ഛായാഗ്രാഹകൻ, സാം സിഎസ് സംഗീതം, രാമു തങ്കരാജ് കലാസംവിധാനം, നാഗൂരൻ രാമചന്ദ്രൻ എഡിറ്റർ, ദിലീപ് സുബ്ബരായൻ സ്റ്റണ്ട്സ്, സിദ്ധാർത്ഥ് രവിപാട്ടി ക്രിയേറ്റീവ് പ്രൊഡ്യൂസർ.

ട്രെയിലർ ലിങ്ക്:

Telugu – https://youtu.be/5CeTBvToggE

Tamil – https://youtu.be/Ri_4HlFQHU4

പ്രൈം വീഡിയോ കാറ്റലോഗിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടി.വി. ഷോകളിലും സിനിമകളിലും സാനി കായിദം എന്ന ചിത്രവും ചേരും. ഗെഹരായിയാം, ഷേർഷാ, സർദാർ ഉദം, ജയ് ഭീം, ഗുലാബോ സിതാബോ, ശകുന്തള ദേവി, കൂലി നമ്പർ 1, ദുർഗമതി, ഛലാങ്, സൂരരായ് പോട്ര്, വി, സി യു സൂൺ, നിശാബ്ദം, ഹലാൽ ലവ് സ്റ്റോറി, മിഡിൽ ക്ലാസ് മെലഡീസ്, മാരാസെ, ഭീമസേന നളമഹാരാജ, മാനെ നമ്പർ 13, പെൻഗ്വിൻ, ലോ, സൂഫിയും സുജാതയും, പൊൻമകൾ വന്താൽ, ഫ്രഞ്ച് ബിരിയാണി എന്നീ ഇന്ത്യൻ സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. ബെസ്റ്റ് സെല്ലർ, ഇൻസൈഡ് എഡ്ജ് സീസൺ 3, മുംബൈ ഡയറീസ്, ദി ഫാമിലി മാൻ, കോമിക്‌സ്‌റ്റാൻ സെമ്മ കോമഡി പാ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ്, ബാൻഡിഷ് ബാൻഡിറ്റ്‌സ്, പാതാൾ ലോക്, മിർസാപൂർ സീസൺ 1 & 2, ദ ഫോർഗോട്ടൻ ആർമി – ആസാദി കെ ലിയേ, സൺ ഓഫ് സോയിൽ: ജയ്പൂർ പിങ്ക് പാന്തേഴ്സ്, ഫോർ മോർ ഷോട്സ് പ്ലീസ്, മെയ്ഡ് ഇൻ ഹെവൻ, ഇൻസൈഡ് എഡ്ജ് തുടങ്ങിയ ഇന്ത്യൻ നിർമ്മിത ആമസോൺ ഒറിജിനൽ സീരീസുകളും ഇന്ത്യയിലെ ഒന്നാം നമ്പർ വിനോദ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.  ബോററ്റ് സപ്‌സെക്വന്റ് മൂവിഫിലിം, ദി വീൽ ഓഫ് ടൈം, ടോം ക്ലാൻസിസ് ജാക്ക് റയാൻ, ദി ബോയ്‌സ്, ഹണ്ടേഴ്‌സ്, ഫ്ലീബാഗ്, ദി മാർവലസ് മിസിസ് മൈസൽ എന്നിവ പോലുള്ള അവാർഡ് നേടിയതും നിരൂപക പ്രശംസ നേടിയതുമായ ആഗോള ആമസോൺ ഒറിജിനൽ സീരീസുകൾ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ചോയ്‌സുകൾ നൽകുന്നതിൽ ഞങ്ങൾ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോൾ എവിടെയായിരുന്നാലും ആസ്വദിക്കൂ. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചെലവില്ലാതെ ഇതെല്ലാം ലഭ്യമാണ്. ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ ഈ സേവനങ്ങളിൽ ഉൾപെടുന്നു.

സ്‌മാർട്ട് ടിവികൾ, മൊബൈൽ ഉപകരണങ്ങൾ, ഫയർ ടിവി, ഫയർ ടിവി സ്റ്റിക്ക്, ഫയർ ടാബ്‌ലെറ്റുകൾ, ആപ്പിൾ ടിവി തുടങ്ങിയവയ്‌ക്കായുള്ള പ്രൈം വീഡിയോ ആപ്പിൽ പ്രൈം അംഗങ്ങൾക്ക് എവിടെയും എപ്പോൾ വേണമെങ്കിലും സാനി കായിദം കാണാൻ കഴിയും. പ്രൈം വീഡിയോ ആപ്പിൽ, പ്രൈം അംഗങ്ങൾക്ക് എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യാം. സ്വന്തം മൊബൈൽ ഉപകരണങ്ങളിലും ടാബ്‌ലെറ്റുകളിലും അധിക ചെലവില്ലാതെ എവിടെയും ഓഫ്‌ലൈനിൽ ആസ്വദിക്കൂ. പ്രൈം വീഡിയോ ഇന്ത്യയിൽ അധിക ചെലവൊന്നും കൂടാതെ പ്രൈം അംഗങ്ങൾക്ക് പ്രതിവർഷം 1499 രൂപയ്ക്ക് ലഭ്യമാണ്, പുതിയ ഉപഭോക്താക്കൾക്ക് www.amazon.in/prime എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.